ഡി. വിനയചന്ദ്രന്റെ കവിതാ ഗാംഭീര്യത്തിന് എത്രയോതവണ വേദിയായ വി.ജെ.ടി. ഹാള്‍ തിങ്കളാഴ്ചയും തിങ്ങിനിറഞ്ഞു. കവിതമാത്രം ബാക്കിയാക്കി മടങ്ങിയ ഡി. വിനയചന്ദ്രന്റെ ചേതനയറ്റ ശരീരം ഇവിടെ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി കാണാനെത്തിയവരില്‍ കവികളും അധ്യാപകരും ശിഷ്യരും ആരാധകരും സാധാരണക്കാരുമുണ്ടായിരുന്നു. അതിഥിയായെത്തി പിന്നീട് വാടകവീടുകള്‍ മാറിമാറി ഇവിടെ തമ്പടിച്ച വിനയചന്ദ്രന്റെ... »
ഡി. വിനയചന്ദ്രന്റെ കവിതാ ഗാംഭീര്യത്തിന് എത്രയോതവണ വേദിയായ വി.ജെ.ടി. ഹാള്‍ തിങ്കളാഴ്ചയും തിങ്ങിനിറഞ്ഞു. കവിതമാത്രം...
തിരുവനന്തപുരം: നിത്യ യൗവ്വനമായിരുന്നു വിനയചന്ദ്രന്. എക്കാലവും യുവകവി. മാഷിന് വയസ്സായെന്ന് സങ്കല്പിക്കാന് കൂട്ടുകാര്‍ക്കും...
തിരുവനന്തപുരം: ഏഴാം വയസ്സില്‍ കവിതയുടെ ലോകത്ത് എത്തിയതാണ് വിനയചന്ദ്രന്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്ക് ജോലി ഉപേക്ഷിച്ചാണ് എം.എയ്ക്ക് ചേര്‍ന്നത്. 1970ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലായിരുന്നു വിനയചന്ദ്രന്റെ അധ്യാപക ജീവിതത്തിന്റെ തുടക്കം. പിന്നീട് എറണാകുളം മഹാരാജാസ് കോളേജ്, മലപ്പുറം, ചാലക്കുടി ഗവ. കോളേജുകള്‍, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങില്‍ മലയാളം അധ്യപകനായി. യൂണിവേഴ്സിറ്റി കോളേജിലെ അധ്യാപക ജീവത്തിനിടെയാണ് കവിയെന്ന നിലയില്‍ വിനയചന്ദ്രന് ചിരപ്രതിഷ്ഠ നേടിയത്. ആധുനികതാ പ്രസ്ഥാനത്തിന്റെ യൗവനത്തില്‍ അതിന്റെ ശ്രദ്ധേയ സ്വരമായി വിനയചന്ദ്രന് നിറഞ്ഞുനിന്നു. ഭാരതീയ ക്ലാസിക്കല്‍ പാരമ്പര്യം മുതല്‍ യൂറോപ്യ
പ്രണയപരവശരായ എല്ലാ ലീലാമദനന്മാരെയും ലൈലാമജ്നുമാരെയും വാക്കും അര്ഥവുംപോലെ സംപൃക്തരായ ജഗദ്പിതാക്കളെ തൊട്ടുനന്ദിച്ചുകൊണ്ട് പ്രേമം ചാര്‍ത്തിയ, തോറ്റിയ, പാറ്റിയ വാങ്മയപരിചയങ്ങളെ ഒന്നോര്‍ക്കുകയാണ്. ദൈവങ്ങള്‍ക്ക് പശിയും പകയും വരാതിരിക്കാന്‍ 'അബ്ജയോനി പ്രണയിനി'യെയും 'മലമകള്മുല-പൂണും' ദൈവത്തേയും 'പാലാഴിമാതുതന്‍ കൊങ്ക പുണരുന്ന' കേളപ്പനെയുംകൂടി സാഹിത്യാന്തരീക്ഷത്തില്നിന്നുതന്നെ സ്മരിക്കുകയാണ്. പക്ഷേ, കൊച്ചുമോളേ (ഗോപികമാര്ക്കുള്ള പൊതുപേര്) മുനി ബക്കറ്റ് ചൊന്ന ഒരു സന്ദര്