2013 ഫെബ്രുവരി 12, ചൊവ്വാഴ്ച


vinayachandran
വാടകവീടൊഴിഞ്ഞു...

ഡി. വിനയചന്ദ്രന്റെ കവിതാ ഗാംഭീര്യത്തിന് എത്രയോതവണ വേദിയായ വി.ജെ.ടി. ഹാള്‍ തിങ്കളാഴ്ചയും തിങ്ങിനിറഞ്ഞു. കവിതമാത്രം ബാക്കിയാക്കി മടങ്ങിയ ഡി. വിനയചന്ദ്രന്റെ ചേതനയറ്റ ശരീരം ഇവിടെ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി കാണാനെത്തിയവരില്‍ കവികളും അധ്യാപകരും ശിഷ്യരും ആരാധകരും സാധാരണക്കാരുമുണ്ടായിരുന്നു. അതിഥിയായെത്തി പിന്നീട് വാടകവീടുകള്‍ മാറിമാറി ഇവിടെ തമ്പടിച്ച വിനയചന്ദ്രന്റെ...  »
വാടകവീടൊഴിഞ്ഞു...
ഡി. വിനയചന്ദ്രന്റെ കവിതാ ഗാംഭീര്യത്തിന് എത്രയോതവണ വേദിയായ വി.ജെ.ടി. ഹാള്‍ തിങ്കളാഴ്ചയും തിങ്ങിനിറഞ്ഞു. കവിതമാത്രം...
പ്രപഞ്ചത്തിന്റെ ജൈവതാളമായി മാറാന്‍ പ്രാര്‍ഥിച്ച് അവസാന വരികള്‍
തിരുവനന്തപുരം: നിത്യ യൗവ്വനമായിരുന്നു വിനയചന്ദ്രന്‍. എക്കാലവും യുവകവി. മാഷിന് വയസ്സായെന്ന് സങ്കല്പിക്കാന്‍ കൂട്ടുകാര്‍ക്കും...
വീട്ടിലേക്കുള്ള വഴി തേടിയവന്‍
കവിതയിലും ജീവിതത്തിലും ഏകാകിയായി ജീവിച്ചയാളാണ് ഡി. വിനയചന്ദ്രന്‍. കവിതയുടെ കണ്ണാടിയില്‍ സമൂഹാവസ്ഥയുടെ ആകുലതകളെ...

ഏഴാം വയസ്സില്‍ കവിതയുടെ ലോകത്ത്‌
തിരുവനന്തപുരം: ഏഴാം വയസ്സില്‍ കവിതയുടെ ലോകത്ത് എത്തിയതാണ് വിനയചന്ദ്രന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. പട്ടാമ്പി സംസ്‌കൃത കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ആരോഗ്യവകുപ്പില്‍ എല്‍.ഡി. ക്ലാര്‍ക്ക് ജോലി ഉപേക്ഷിച്ചാണ് എം.എയ്ക്ക് ചേര്‍ന്നത്. 1970ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജിലായിരുന്നു വിനയചന്ദ്രന്റെ അധ്യാപക ജീവിതത്തിന്റെ തുടക്കം. പിന്നീട് എറണാകുളം മഹാരാജാസ് കോളേജ്, മലപ്പുറം, ചാലക്കുടി ഗവ. കോളേജുകള്‍, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങില്‍ മലയാളം അധ്യപകനായി. യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപക ജീവത്തിനിടെയാണ് കവിയെന്ന നിലയില്‍ വിനയചന്ദ്രന്‍ ചിരപ്രതിഷ്ഠ നേടിയത്. ആധുനികതാ പ്രസ്ഥാനത്തിന്റെ യൗവനത്തില്‍ അതിന്റെ ശ്രദ്ധേയ സ്വരമായി വിനയചന്ദ്രന്‍ നിറഞ്ഞുനിന്നു. ഭാരതീയ ക്ലാസിക്കല്‍ പാരമ്പര്യം മുതല്‍ യൂറോപ്യ
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ